ബംഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ കന്നഡ താരം ദർശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം ലഭിച്ചു. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
കേസിൽ ഇതുവരെ ജാമ്യം കിട്ടാതിരുന്ന മറ്റു അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദർശന് ജാമ്യം ലഭിക്കുന്നത്. നിലവിൽ ശസ്ത്രക്രിയക്കായി ഇടക്കാല ജാമ്യം കിട്ടി ആശുപത്രിയിൽ ആണ് ദർശൻ.
Also Read: പ്രതിപക്ഷ ബഹളം; രാജ്യസഭ പിരിഞ്ഞു
കഴിഞ്ഞമാസമാണ് ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ദർശൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ദർശന്‍റെ രക്തസമ്മർദ്ദത്തിന്റെ അളവിൽ വ്യത്യാസം വരുന്നുവെന്ന് കാണിച്ച് ജാമ്യകാലാവധി നീട്ടാൻ കോടതിയിൽ അഭിഭാഷകർ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ നേരത്തെ തന്നെ ജാമ്യകാലാവധി കോടതി നീട്ടി നൽകിയിരുന്നു.