റെനോ ഡസ്റ്ററിന്റെ രണ്ടാം വരവ്; പുറത്തുവരുന്ന പുതിയ വിവരങ്ങൾ എന്തെല്ലാം?

പുതിയ റെനോ ഡസ്റ്റർ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാക്കുമെങ്കിലും, ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല

റെനോ ഡസ്റ്ററിന്റെ രണ്ടാം വരവ്; പുറത്തുവരുന്ന പുതിയ വിവരങ്ങൾ എന്തെല്ലാം?
റെനോ ഡസ്റ്ററിന്റെ രണ്ടാം വരവ്; പുറത്തുവരുന്ന പുതിയ വിവരങ്ങൾ എന്തെല്ലാം?

ക്കണിക് റെനോ ഡസ്റ്റർ നെയിംപ്ലേറ്റ് പുതിയ രൂപകൽപ്പന, ആധുനിക സാങ്കേതികവിദ്യ, മികച്ച പവർട്രെയിനുകൾ എന്നിവയുമായി ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നു. 2026-ൻ്റെ ആദ്യ പകുതിയിൽ ഈ മിഡ്‌സൈസ് എസ്‌യുവി വിൽപ്പനയ്‌ക്കെത്തും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, മാരുതി വിക്ടോറിസ് തുടങ്ങിയ എസ്‌യുവികളുമായിട്ടായിരിക്കും ഡസ്റ്റർ മത്സരിക്കുക. പുതിയ റെനോ ഡസ്റ്റർ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാക്കുമെങ്കിലും, ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രതീക്ഷിക്കുന്ന എഞ്ചിൻ ഓപ്ഷനുകൾ

പുതിയ റെനോ ഡസ്റ്റർ ആഗോളതലത്തിൽ 130 എച്ച്.പി, 1.3 ലിറ്റർ പെട്രോൾ ഇ.ഡി.സി, 140 എച്ച്.പി, 1.2 ലിറ്റർ 48V മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ശക്തമായ ഹൈബ്രിഡ് (സ്ട്രോങ്ങ് ഹൈബ്രിഡ്) വേരിയന്റിൽ 1.2kWh ബാറ്ററി പായ്ക്കും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ചേർന്ന 1.6 ലിറ്റർ പെട്രോൾ എഞ്ചിനാണ് നൽകിയിട്ടുള്ളത്. ഈ പവർട്രെയിനുകളെല്ലാം ഇന്ത്യൻ സ്‌പെക്ക് ഡസ്റ്ററിലും റെനോ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. മാനുവൽ, ഡി.സി.ടി. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ എസ്‌യുവി എത്തുമെങ്കിലും, 4×4 ഡ്രൈവ്‌ട്രെയിൻ സിസ്റ്റം ഉയർന്ന വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കും.

Also Read: ആവശ്യക്കാർ ഏറെ; ജാവ, യെസ്ഡി ബൈക്കുകൾ വൻ കുതിപ്പിൽ

ലോഞ്ചും ഏഴ് സീറ്റർ പതിപ്പും

പുതിയ ഡസ്റ്റർ ആദ്യം പെട്രോൾ എഞ്ചിൻ മാത്രമായിരിക്കും അവതരിപ്പിക്കുക. ഹൈബ്രിഡ് വേരിയന്റ് ലോഞ്ച് ചെയ്ത് ഏകദേശം ആറു മുതൽ 12 മാസങ്ങൾക്കുശേഷം നിരയിൽ ചേരാനാണ് സാധ്യത. 2027-ൽ ഡസ്റ്ററിന്റെ ഏഴ് സീറ്റർ പതിപ്പായ റെനോ ബോറിയൽ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ മൂന്ന് നിര എസ്‌യുവി, അഞ്ച് സീറ്റർ ഡസ്റ്ററുമായി എഞ്ചിൻ, ഡിസൈൻ, ഫീച്ചറുകൾ എന്നിവ പങ്കുവെക്കും. ഹ്യുണ്ടായ് അൽകാസർ, ടാറ്റ സഫാരി, മഹീന്ദ്ര XUV700 തുടങ്ങിയ മോഡലുകളോടായിരിക്കും ഇത് മത്സരിക്കുക.

Share Email
Top