തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കുത്തനെ ഇടിഞ്ഞ ശേഷം തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില മാറ്റമില്ലെതെ തുടരുന്നത്. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52,560 രൂപയാണ്. ചൈന സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തി വെച്ചതോടെയാണ് അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞത്. 2.5% ല്‍ അധികം അന്താരാഷ്ട്ര സ്വര്‍ണ്ണവില ഇടിഞ്ഞിട്ടുണ്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,570 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,470 രൂപയായി.വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്.