ഡൽഹി: മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ഡൽഹിയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 20, 21 തീയതികളില്‍ വൈകുന്നേരങ്ങളിലും രാത്രിയിലും മിന്നലിനും ശക്തമായ കാറ്റിനോടുമൊപ്പം നേരിയതോ മിതമായതോതിലോ മഴ പ്രതീക്ഷിക്കുന്നതായി ഐഎംഡി അറിയിച്ചു.
Also Read: ഇസ്രയേലിനെ ആക്രമണത്തിന് നിര്‍ബന്ധിതരാക്കാന്‍ ഇറാന്‍ എന്താണ് ചെയ്തത്? ചോദ്യവുമായി ഒമര്‍ അബ്ദുള്ള
തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഗുരുഗ്രാം, നോയിഡ, കിഴക്കന്‍ ഡൽഹി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഇടിമിന്നലുള്ളപ്പോള്‍ വീടിനുള്ളില്‍ കഴിയണമെന്നും വെള്ളം കെട്ടിക്കിടക്കുന്ന വഴികള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്നത്തെ പരമാവധി താപനില 36 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 27 ഡിഗ്രി സെല്‍ഷ്യസുമാണെന്ന് ഐഎംഡി പറഞ്ഞു. ജൂണ്‍ 21 ന് താപനില 37 ഡിഗ്രി സെല്‍ഷ്യസ് (പരമാവധി) മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ഈര്‍പ്പം 80 ശതമാനത്തിനും 82 ശതമാനത്തിനും ഇടയിലായിരിക്കും.