യാത്രക്കാർക്ക് ആശ്വാസം! മസ്‌കത്ത് വിമാനത്താവളത്തിൽ ഏകീകൃത പാർക്കിങ് നിരക്ക്

വിമാനത്താവളത്തിലെ പി1, പി2 പാർക്കിങ് സ്ലോട്ടുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഈ പുതിയ ഇളവിന്റെ പ്രയോജനം ലഭിക്കും

യാത്രക്കാർക്ക് ആശ്വാസം! മസ്‌കത്ത് വിമാനത്താവളത്തിൽ ഏകീകൃത പാർക്കിങ് നിരക്ക്
യാത്രക്കാർക്ക് ആശ്വാസം! മസ്‌കത്ത് വിമാനത്താവളത്തിൽ ഏകീകൃത പാർക്കിങ് നിരക്ക്

സ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന യാത്രക്കാർക്കായി പുതിയ ഏകീകൃത നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ എയർപോർട്സ്. വിമാനത്താവളത്തിലെ പി1, പി2 പാർക്കിങ് സ്ലോട്ടുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഈ പുതിയ ഇളവിന്റെ പ്രയോജനം ലഭിക്കും.

ഓഗസ്റ്റ് 30 വരെയുള്ള കാലയളവിൽ പി1, പി2 പാർക്കിങ് ഏരിയകളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഒരു ദിവസത്തേക്ക് 3.200 ഒമാനി റിയാൽ എന്ന ഏകീകൃത നിരക്കായിരിക്കും ബാധകമാകുക. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് കൂടുതൽ ലാഭകരവും സൗകര്യപ്രദവുമായ പാർക്കിങ് അനുഭവം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Share Email
Top