പ്രവാസികൾക്ക് ആശ്വാസം..! യുഎഇയിലേക്ക് കുറഞ്ഞ നിരക്കിൽ വീണ്ടും ‘വിസ് എയർ’

പ്രവാസികളുടെയും യാത്രാപ്രേമികളുടെയും നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൂടുതൽ ഊർജത്തോടെ വിസ് എയർ യുഎഇ വ്യോമപാതയിലേക്ക് തിരിച്ചെത്തുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സർവീസ് പുനരാരംഭിക്കുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്

പ്രവാസികൾക്ക് ആശ്വാസം..! യുഎഇയിലേക്ക് കുറഞ്ഞ നിരക്കിൽ വീണ്ടും ‘വിസ് എയർ’
പ്രവാസികൾക്ക് ആശ്വാസം..! യുഎഇയിലേക്ക് കുറഞ്ഞ നിരക്കിൽ വീണ്ടും ‘വിസ് എയർ’

കുറഞ്ഞ ചെലവിൽ വിദേശയാത്ര സാധ്യമാക്കിയ വിസ് എയർ വീണ്ടും യുഎഇയിലേക്ക് എത്തുന്നു. ഒക്ടോബർ 25 മുതൽ ദുബായിലേക്കും അബുദാബിയിലേക്കും സർവീസുകൾ പുനരാരംഭിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. മലയാളികളടക്കമുള്ള സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് സർവീസ് പുനരാരംഭം. 289 ദിർഹം, ഏകദേശം 6,500 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.

ദുബായ്, അബുദാബി, ജിദ്ദ, അമ്മാൻ എന്നിവിടങ്ങളിലേക്ക് 12 റൂട്ടുകളിലായി ആഴ്ചയിൽ 49 സർവീസുകളാണ് വിസ് എയർ നടത്തുക. ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ശീതകാലവും അവധിക്കാലവും അടുക്കുന്നതോടെ നിരക്കുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ഹംഗറി ആസ്ഥാനമായ വിസ് എയർ ഹോൾഡിങ്സും അബുദാബി ഡെവലപ്‌മെന്റൽ ഹോൾഡിങ് കമ്പനിയായ എഡിക്യുവും ചേർന്നാണ് നേരത്തെ സർവീസുകൾ നടത്തിയിരുന്നത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഉൾപ്പെടെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള പ്രധാന മാർഗങ്ങളിലൊന്നായിരുന്നു വിസ് എയർ.

ALSO READ;തലകാണില്ല..! വിദേശ തൊഴിലാളികളെ മറ്റുജോലിക്ക് നിയോഗിച്ചാൽ സൗദിയിൽ കനത്ത ശിക്ഷ

ജോർജിയ, അർമേനിയ, അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, കസക്കിസ്ഥാൻ തുടങ്ങിയ ജനപ്രിയ കേന്ദ്രങ്ങളിലേക്ക് യുഎഇയിൽ നിന്ന് വിസ് എയർ വഴി നിരവധി യാത്രക്കാരാണ് എത്തിയിരുന്നത്. വിസ് മൾട്ടിപാസ്, പരിധിയില്ലാത്ത യാത്രകൾ വാഗ്ദാനം ചെയ്യുന്ന ഓൾ യു കാൻ ഫ്ലൈ തുടങ്ങിയ പാക്കേജുകളിലൂടെയും കമ്പനി ശ്രദ്ധ നേടി. 2024ൽ മാത്രം അബുദാബിയിൽ നിന്ന് 19,000ത്തിലേറെ സർവീസുകളിലായി 35 ലക്ഷത്തിലധികം യാത്രക്കാരാണ് വിസ് എയറിൽ യാത്ര ചെയ്തത്. എന്നാൽ മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, പ്രാദേശിക നിയന്ത്രണങ്ങൾ, കടുത്ത മത്സരം എന്നിവ ചൂണ്ടിക്കാട്ടി 2025 സെപ്റ്റംബർ ഒന്നിന് അബുദാബിയിലെ സർവീസുകൾ നിർത്തുകയും സംയുക്ത സംരംഭത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. എയർ അറേബ്യ, ജസീറ എയർവേസ്, ഫ്ലൈനാസ് തുടങ്ങിയ ബജറ്റ് എയർലൈനുകളിൽ നിന്നുള്ള മത്സരവും സർവീസിനെ ബാധിച്ചിരുന്നു.

പ്രവാസികളുടെയും യാത്രാപ്രേമികളുടെയും നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൂടുതൽ ഊർജത്തോടെ വിസ് എയർ യുഎഇ വ്യോമപാതയിലേക്ക് തിരിച്ചെത്തുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സർവീസ് പുനരാരംഭിക്കുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. നേരത്തെ സർവീസ് നടത്തിയിരുന്ന കൂടുതൽ കേന്ദ്രങ്ങളിലേക്കും വൈകാതെ സർവീസുകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.

Share Email
Top