ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് നെറ്റ്‌വർക്ക് ശേഷി വര്‍ധിപ്പിച്ച് റിലയന്‍സ് ജിയോ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് നെറ്റ്‌വർക്ക് ശേഷി വര്‍ധിപ്പിച്ച് റിലയന്‍സ് ജിയോ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് നെറ്റ്‌വർക്ക് ശേഷി വര്‍ധിപ്പിച്ച് റിലയന്‍സ് ജിയോ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി നെറ്റ്‌വർക്ക് ശേഷി വര്‍ധിപ്പിച്ച് റിലയന്‍സ് ജിയോ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, കണക്റ്റിവിറ്റിയുടെ നിര്‍ണായക ആവശ്യം തിരിച്ചറിഞ്ഞ്, ദുരിത ബാധിത പ്രദേശത്ത് കൂടുതല്‍ പിന്തുണ നല്‍കുന്നതിനായി ജിയോ പ്രത്യേക ടവറും സ്ഥാപിച്ചു.

രക്ഷാപ്രവര്‍ത്തകരെയും ദുരന്ത നിവാരണ സംഘങ്ങളെയും വിവരങ്ങള്‍ കൈമാറാന്‍ മികച്ച നെറ്റ്‌വർക്ക് വളരെയധികം സഹായിക്കും. കണ്‍ട്രോള്‍ റൂമും വിവിധ ദുരിതാശ്വാസ ക്യാംപുകളിലും ഉള്‍പ്പെടെ നെറ്റ്വര്‍ക്ക് കവറേജ് വിപുലീകരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മികച്ച ഏകോപനം സുഗമമാക്കുന്നതായും കമ്പനി പറഞ്ഞു.

Share Email
Top