ഒടുവില്‍ രേഖാചിത്രം ഒടിടിയിലേക്ക്; മാര്‍ച്ച് 7 മുതല്‍ സോണി ലിവ്വില്‍

ഈ വര്‍ഷം പുറത്തിറങ്ങിയ മലയാളസിനിമകളില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 75 കോടി സ്വന്തമാക്കിയിരുന്നു.

ഒടുവില്‍ രേഖാചിത്രം ഒടിടിയിലേക്ക്; മാര്‍ച്ച് 7 മുതല്‍ സോണി ലിവ്വില്‍
ഒടുവില്‍ രേഖാചിത്രം ഒടിടിയിലേക്ക്; മാര്‍ച്ച് 7 മുതല്‍ സോണി ലിവ്വില്‍

സിഫ് അലിയും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘രേഖാചിത്രം’. ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ മലയാളസിനിമകളില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 75 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ‘രേഖാചിത്രം’ ഒടിടിയിലേക്ക്. മാര്‍ച്ച് 7 മുതല്‍ സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.

Also Read: ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു

മനോജ് കെ ജയന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങി വലിയ ഒരു താരനിര തന്നെയാണ് ഉള്ളത്. ആസിഫ് അലിയുടെയും അനശ്വര രാജന്റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിലെ മമ്മൂട്ടി സാന്നിധ്യവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Share Email
Top