രണ്ടാം ഭാര്യയെ അമ്മ എന്ന് വിളിക്കാൻ വിസമ്മതിച്ചു; മകനെ കൊലപ്പെടുത്തി

2018ലാണ് കേസിനാസ്പദമായ സംഭവം

രണ്ടാം ഭാര്യയെ അമ്മ എന്ന് വിളിക്കാൻ വിസമ്മതിച്ചു; മകനെ കൊലപ്പെടുത്തി
രണ്ടാം ഭാര്യയെ അമ്മ എന്ന് വിളിക്കാൻ വിസമ്മതിച്ചു; മകനെ കൊലപ്പെടുത്തി

മുംബൈ: അമ്മയെന്ന് അഭിസംബോധന ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ മകനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. യുവാവ് രണ്ടാമതായി വിവാഹം ചെയ്ത സ്ത്രീയെ മകൻ അമ്മ എന്ന് വിളിക്കാൻ വിസമ്മതിച്ചതിനാണ് കൊലപാതകം നടന്നത്. 2018ലാണ് കേസിനാസ്പദമായ സംഭവം. കൊലപാതകത്തിൽ പ്രതിയായ സലിം ശൈഖ് കുറ്റക്കാരനാണെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ഡി തൗഷികർ തിങ്കളാഴ്ച വിധിച്ചു. തന്റെ രണ്ടാം ഭാര്യയെ മകൻ ഇമ്രാൻ അമ്മ എന്നു വിളിക്കാത്തത് യുവാവിനെ ഏറെ പ്രകോപിപ്പിക്കുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

Also Read : ബംഗളുരുവിൽ അനധികൃത ആയുധങ്ങളുമായി സഹോദരന്മാർ പിടിയിൽ

സലിം ശൈഖിന്റെ ആദ്യ ഭാര്യയുടെ പരാതിയിൽ ദക്ഷിണ മുംബൈയിലെ ഡോംഗ്രി ഏരിയയിലെ വീട്ടിൽ പോലീസ് എത്തുമ്പോഴേക്കും പ്രതി മകനെ കത്രിക കൊണ്ട് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Share Email
Top