തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്

തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

തിരുവനന്തപുരം: കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ അടുക്കള പൂര്‍ണമായും കത്തിയമര്‍ന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുട്ടികള്‍ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ തന്നെ ഇവര്‍ പുറത്തിറങ്ങി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുടമസ്ഥർ അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടത്തുനിന്ന് അഗ്‌നി രക്ഷാസേന എത്തി തീയണച്ചു.

Share Email
Top