ജീവന് കുരുക്കിട്ട് റീല്‍സ്

ജീവന് കുരുക്കിട്ട് റീല്‍സ്
ജീവന് കുരുക്കിട്ട് റീല്‍സ്

ന്നത്തെ കാലത്ത് ലൈക് ലഭിക്കാന്‍ ആളുകള്‍ എന്തും ചെയ്യും. ട്രെന്‍ഡുകളുടെയും പ്രശസ്തികളുടെയും പുറകെ പായുന്ന യൗവ്വനകളുടെ മരണപാച്ചിലുകള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. ട്രെന്‍ഡിങ് സോങ്ങും വെച്ച് അപടകരമായ തരത്തില്‍ റീലുകള്‍ എടുത്താലെ ശ്രദ്ധിക്കപ്പെടുകയുള്ളൂ, എന്ന വിശ്വാസം തട്ടിയെടുക്കുന്ന ജീവനുകള്‍ നിരവധിയാണ്. പൊലിയുന്ന ജീവിതങ്ങള്‍ കണ്‍മുന്നില്‍ കണ്ടിട്ടും അതൊന്നും വകവെക്കാതെ നീങ്ങുന്ന പുതു തലമുറയെ തിരുത്താന്‍ നന്നേ പ്രയാസമാണ്. റീല്‍സ് വൈറല്‍ ആയാല്‍ കിട്ടുന്ന ആത്മനിര്‍വൃതി ആവാം, ചിലപ്പോള്‍ അവരെ ഇനിയും അതിലേക്ക് പ്രേരിപ്പിക്കുന്നത്. യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ സ്വാധീനമാണ് ഇതിലൂടെ നമ്മുക്ക് കാണുവാന്‍ സാധിക്കുന്നത്.

ഈ അടുത്ത് മുംബൈയില്‍ നടന്ന 26 കാരിയായ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ 300 അടി താഴ്ചയിലേക്ക് വീണു ഉണ്ടായ മരണവും പട്നയില്‍ റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങിയുള്ള, ദാരുണാന്ത്യവും ഞെട്ടിക്കുന്നതായിരുന്നു. സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയുള്ള ഇത്തരം പ്രകടനങ്ങളാണ് യഥാര്‍ത്ഥത്തില്‍ വൈറല്‍ ആവുന്നത്. ഇത്തരം ചെയ്തികളോട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ നിരവധി ഉപയോക്താക്കള്‍ പ്രതികരിക്കുമ്പോളും ഇവര്‍ ശ്രദ്ധിക്കപ്പെടുകയാണെന്ന തോന്നലാണ് അവരെ വീണ്ടും ഇത്തരം പ്രവര്‍ത്തികളിലേക്ക് ആകര്‍ഷിക്കുന്നത്.

REPORT : KAVERI PRAMOD

Top