സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷവോമിയുടെ ‘റെഡ്‍മി നോട്ട് 17’ സീരീസ് ഈ മാസം ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്ന് സൂചന. ഇന്ത്യയിലെ ഔദ്യോഗിക സുരക്ഷാ സർട്ടിഫിക്കേഷൻ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‍സിന്റെ (ബിഐഎസ്) ഡാറ്റാബേസിൽ ഫോൺ ലിസ്റ്റ് ചെയ്തതോടെയാണ് ലോഞ്ച് ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾ ശക്തമായത്.
റെഡ്മി നോട്ട് 17-നൊപ്പം പോക്കോയുടെ ‘പോക്കോ എം8 പ്ലസ്’ സ്മാർട്ട്ഫോണും ബിഐഎസ് ലിസ്റ്റിംഗിൽ കണ്ടെത്തിയിട്ടുണ്ട്. 2607ഡിആർഎ18ഐ (2607DRA18I) റെഡ്‍മി നോട്ട് 17. 2607ഡിപിസി18ഐ (2607DPC18I) പോക്കോ എം8 പ്ലസ്. വ്യത്യസ്ത വിപണികളെ ലക്ഷ്യമിട്ട് ഒരേ ഹാർഡ്‌വെയർ സവിശേഷതകളോടെയായിരിക്കും റെഡ്‍മി, പോക്കോ ബ്രാൻഡുകളിൽ ഈ ഫോണുകൾ കമ്പനി അവതരിപ്പിക്കുക. സർട്ടിഫിക്കേഷൻ വിവരങ്ങളിൽ ഫോണിന്റെ മറ്റ് സാങ്കേതിക സവിശേഷതകൾ വ്യക്തമാക്കിയിട്ടില്ല.
Also Read: പ്രപഞ്ചത്തിലെ തൊട്ടിൽ! പുതിയ നക്ഷത്രങ്ങളുടെ ജനനത്തിന് സാക്ഷിയായി ഹബിൾ ടെലിസ്കോപ്പ്
റെഡ്‍മി നോട്ട് 17 സീരീസ് ഈ മാസം തന്നെ ചൈനയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് ലോഞ്ചിന് പിന്നാലെ തന്നെ ഇന്ത്യൻ വിപണിയിലേക്കും ഫോണുകളെത്തും. നോട്ട് 17 ബേസ് മോഡലിനൊപ്പം റെഡ്‍മി നോട്ട് 17 പ്രോ, റെഡ്‍മി നോട്ട് 17 പ്രോ മാക്സ് എന്നീ കരുത്തുറ്റ മോഡലുകളും ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരിയിൽ ഇന്ത്യയിൽ 22,999 പ്രാരംഭ വിലയിൽ പുറത്തിറങ്ങിയ റെഡ്‍മി നോട്ട് 15-ന്റെ പിൻഗാമിയായാണ് നോട്ട് 17 എത്തുന്നത്. മുൻ മോഡലിനേക്കാൾ മികച്ച ഡിസ്‌പ്ലേയും പ്രോസസറും ക്യാമറയും പുതിയ സീരീസിൽ ഉണ്ടാകുമെന്നാണ് സൂചന. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് അമോലെഡ് സ്ക്രീൻ. സ്നാപ്ഡ്രാഗൺ 6 ജെൻ 3.108MP മെയിൻ ക്യാമറ + 8MP അൾട്രാ വൈഡ് ക്യാമറ അടങ്ങുന്ന ഡ്യുവൽ സജ്ജീകരണം. 20MP സെൽഫി ക്യാമറ. 5,520 mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ്, IP66 റേറ്റിങ്.






