റെക്കോർഡ് കുതിപ്പ്! സ്വര്‍ണവില പവന് 95,000 കടന്നു; ഒറ്റയടിക്ക് 480 രൂപ വർധിച്ചു

ഇതോടെ ഗ്രാമിന് 60 രൂപ വർധിച്ച് 11,960 രൂപയായി

റെക്കോർഡ് കുതിപ്പ്! സ്വര്‍ണവില പവന് 95,000 കടന്നു; ഒറ്റയടിക്ക് 480 രൂപ വർധിച്ചു
റെക്കോർഡ് കുതിപ്പ്! സ്വര്‍ണവില പവന് 95,000 കടന്നു; ഒറ്റയടിക്ക് 480 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് വർധന രേഖപ്പെടുത്തി. ഇന്ന് പവന് 480 രൂപ വർധിച്ച് 95,680 രൂപ എന്ന പുതിയ ഉയരത്തിലെത്തി. ഇതോടെ ഗ്രാമിന് 60 രൂപ വർധിച്ച് 11,960 രൂപയായി. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,048 രൂപയാണ് നിലവിലെ വില.

ആഭ്യന്തര വിപണിയിൽ സ്വർണവില കുതിച്ചുയരുന്നതിന് പിന്നിൽ അന്താരാഷ്ട്ര വിപണിയിലെ ട്രെൻഡുകളാണ് പ്രധാന കാരണം. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് സ്വർണവില വർധിക്കാൻ മുഖ്യ കാരണം. ഡിസംബർ പത്തിനാണ് ഫെഡറൽ റിസർവിൻ്റെ നിർണ്ണായക യോഗം നടക്കുന്നത്. അമേരിക്കൻ ഡോളറിൻ്റെ മൂല്യം കുറയുന്നതും സ്വർണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

Also Read: ചരിത്രം കുറിച്ച് ഇന്ത്യൻ വിപണി! സെൻസെക്സ് 350 പോയിൻ്റ് ഉയർന്നു; നിഫ്റ്റി പുതിയ റെക്കോർഡ് നേട്ടത്തിൽ

രാജ്യാന്തര വിപണിയിലും സ്വർണത്തിന് വലിയ ഡിമാൻഡാണ്. ഇന്ന് സ്‌പോട്ട് ഗോൾഡിൻ്റെ വില ട്രോയ് ഔൺസിന് 18 ഡോളർ വർധിച്ച് 4,238.02 ഡോളറിൽ എത്തി. അതേസമയം, വെള്ളി വിലയും കുതിച്ചുയരുകയാണ്. സ്‌പോട്ട് സിൽവറിൻ്റിൻ്റെ വില 0.71 ഡോളർ ഉയർന്ന് 57.16 ഡോളറിലായി, ഇത് 1.26 ശതമാനം വർധനവാണ്. സ്വർണ്ണവില ഈ നിലയിൽ തുടരുകയാണെങ്കിൽ ലക്ഷത്തിലേക്ക് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപക ലോകം.

Share Email
Top