ഇന്ന് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്: ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

ഇന്ന് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്: ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം വില ഇത്രയും കുറയുന്നത് ഇതിനു മുന്‍പ് ഗ്രാമിന് 150 രൂപ വരെ (പവന് 1,200 രൂപ വരെ) ഇടിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി വെള്ളി വിലയും ഗ്രാമിന് 3 രൂപ കുറഞ്ഞ് 96 രൂപയായി

Top