മാരുതി സുസുക്കിക്ക് റെക്കോർഡ് നേട്ടം; ഓഗസ്റ്റിൽ മൊത്തം വിൽപ്പനയിൽ 21.3% വളർച്ചയോടെ കുതിപ്പ്!

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 21.3 ശതമാനത്തിന്റെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്

മാരുതി സുസുക്കിക്ക് റെക്കോർഡ് നേട്ടം; ഓഗസ്റ്റിൽ മൊത്തം വിൽപ്പനയിൽ 21.3% വളർച്ചയോടെ കുതിപ്പ്!
മാരുതി സുസുക്കിക്ക് റെക്കോർഡ് നേട്ടം; ഓഗസ്റ്റിൽ മൊത്തം വിൽപ്പനയിൽ 21.3% വളർച്ചയോടെ കുതിപ്പ്!

ന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് 2026 ഓഗസ്റ്റ് മാസം മികച്ച വിൽപ്പനക്കണക്കുകൾ സമ്മാനിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 21.3 ശതമാനത്തിന്റെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 1,80,683 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് ഇത്തവണ 2,19,220 വാഹനങ്ങളാണ് കമ്പനി വിറ്റത്. ആഭ്യന്തര വിപണിയിൽ എസ്‌യുവികൾക്കും വിവിധ യൂട്ടിലിറ്റി വാഹനങ്ങൾക്കും ലഭിച്ച മികച്ച സ്വീകാര്യതയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. ലഘു വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര വിൽപ്പനയിൽ 34.3 ശതമാനത്തിന്റെ വൻ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.

മാരുതിയുടെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയും ഈ കാലയളവിൽ കുതിച്ചുയർന്നു. കഴിഞ്ഞ വർഷം 1,31,278 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഇത്തവണ 34.8 ശതമാനം വർധനയോടെ 1,76,971 കാറുകളാണ് വിപണിയിലെത്തിച്ചത്. ഇതിൽ എസ്‌യുവികളും യൂട്ടിലിറ്റി വാഹനങ്ങളും മാത്രം 46.3 ശതമാനം വളർച്ച നേടി 79,045 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ബ്രെസ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ ജനപ്രിയ മോഡലുകൾ ഈ വിഭാഗത്തിൽ മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. കൂടാതെ ആൾട്ടോ, എസ്-പ്രെസ്സോ തുടങ്ങിയ ചെറുകാറുകൾ ഉൾപ്പെടുന്ന വിഭാഗത്തിലും സ്വിഫ്റ്റ്, ഡിസയർ പോലുള്ള ഹാച്ച്ബാക്ക്/സെഡാൻ മോഡലുകളിലും വിൽപ്പനയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Also Read: കർട്ടനും സൺ ഫിലിമും വെച്ചാൽ പണി കിട്ടും! ഡൽഹിയിൽ ബസ് സുരക്ഷ കർശനമാക്കി സർക്കാർ

ആഭ്യന്തര വിപണിയിൽ റെക്കോർഡ് നേട്ടം കുറിച്ചെങ്കിലും ഓഗസ്റ്റിലെ കയറ്റുമതിയിൽ 7.4 ശതമാനത്തിന്റെ ചെറിയ ഇടിവ് നേരിട്ടിട്ടുണ്ട്. 36,538 യൂണിറ്റുകളിൽ നിന്ന് 33,844 യൂണിറ്റായാണ് കയറ്റുമതി കുറഞ്ഞത്. എങ്കിലും സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിലെ (ഏപ്രിൽ-ഓഗസ്റ്റ്) കണക്കുകൾ പരിശോധിക്കുമ്പോൾ മാരുതി മൊത്തം 11,43,365 വാഹനങ്ങൾ വിറ്റ് 11 ലക്ഷം യൂണിറ്റിന്റെ നാഴികക്കല്ല് പിന്നിട്ടു കഴിഞ്ഞു. വരാനിരിക്കുന്ന ഉത്സവ സീസണിൽ വാഹന വിപണിയിൽ കൂടുതൽ ഉണർവുണ്ടാകുമെന്നതിനാൽ മാരുതിയുടെ വിൽപ്പന ഇനിയും ഉയരുമെന്നാണ് വ്യവസായ ലോകത്തിന്റെ വിലയിരുത്തൽ.

Share Email
Top