സെലീനിയം എന്ന ധാതുവിനെ വളരെയധികം ആശ്രയിച്ചിരിക്കുന്നതാണ് തൈറോയ്ഡ് ഗ്രന്ഥിയും രോഗപ്രതിരോധ സംവിധാനവും. പയർ, ബ്രസീൽ നട്‌സ്, കോഴിയിറച്ചി, സീഫുഡ് തുടങ്ങി പലതിൻ്റെയും ഭാഗമായ സെലീനിയത്തിന് തൈറോയ്ഡ് രോഗങ്ങളെ അകറ്റി നിർത്താനുള്ള ശക്തിയുണ്ട്. സെലീനിയത്തിൻ്റെ അമിതമായ അളവും കുറവും നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണികൾ സൃഷ്ടിക്കുന്നുണ്ട്. അത്തരത്തിൽ സെലീനിയം ശരീരത്തിൽ കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ നോക്കാം.
തലമുടി കൊഴിച്ചിൽ
സെലീനിയം കുറവ് ഉണ്ടെങ്കിൽ പലരിലും തലമുടി കൊഴിച്ചിൽ അനുഭവപ്പെടാം.
ക്ഷീണം
പോഷകങ്ങളുടെ കുറവ് കൊണ്ടും ചില രോഗങ്ങളുടെ സൂചനയായും ക്ഷീണം, തളർച്ച തുടങ്ങിയവയൊക്കെ പലപ്പോഴും ഉണ്ടാകാം. സെലീനിയം ശരീരത്തിൽ കുറഞ്ഞാലും അമിത ക്ഷീണം ഉണ്ടാകാം.
Also Read: ശരീരത്തിൽ അയൺ കുറവാണോ? എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്
രോഗ പ്രതിരോധശേഷി നഷ്ടപ്പെടുക
ശരീരത്തിൽ സെലീനിയം കുറഞ്ഞാൽ രോഗ പ്രതിരോധശേഷി കുറയാനും സാധ്യതയുണ്ട്.
എല്ലുകളുടെ ആരോഗ്യ മോശമാവുക
സെലീനിയം കുറഞ്ഞാൽ എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കാം. പേശികളുടെ ആരോഗ്യം ഇതുമൂലം മോശമാകാൻ സാധ്യതയുണ്ട്.
Also Read: ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം ലഭിക്കാൻ കുടിക്കേണ്ട പാനീയങ്ങൾ നോക്കിയാലോ
ഒരു ദിവസം 55 മൈക്രോ ഗ്രാം സെലീനിയം മുതിർന്ന ഒരാൾക്ക് വേണമെന്നാണ് കണക്ക്. കുട്ടികൾക്ക് അത് 20 – 30 മൈക്രോ ഗ്രാം ആണ്. സെലീനിയം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
ബ്രസീൽ നട്സ്
റെഡ് മീറ്റ്
ബ്രൌൺ റൈസ്
സൂര്യകാന്തി വിത്തുകൾ
മുട്ട
ചീര
മത്സ്യം
പയറുവർഗങ്ങൾ
മഷ്റൂം
(ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.)