ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് സാഹസിക യാത്ര; വിദ്യാർത്ഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

കഴിഞ്ഞ ദിവസം കൊച്ചി ഇടപ്പള്ളി ഭാഗത്തെ റോഡിലൂടെ അപകടകരമായി സഞ്ചരിച്ച ബൈക്കിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു

ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് സാഹസിക യാത്ര; വിദ്യാർത്ഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ
ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് സാഹസിക യാത്ര; വിദ്യാർത്ഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച വിദ്യാർത്ഥിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം വിദ്യാർത്ഥി നിർബന്ധമായും ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം കൊച്ചി ഇടപ്പള്ളി ഭാഗത്തെ റോഡിലൂടെ അപകടകരമായി സഞ്ചരിച്ച ബൈക്കിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു.

കുസാറ്റിലെ വിദ്യാർത്ഥിയാണ് സഹപാഠി ഓടിച്ച ബൈക്കിന് പിന്നിൽ റിവേഴ്‌സ് ആയി യാത്ര ചെയ്തത്. ഹെൽമെറ്റില്ലാതെ മൂന്ന് പേരെ കയറ്റി അപകടകരമായി ബൈക്ക് ഓടിച്ച മറ്റൊരു വിദ്യാർത്ഥിക്കെതിരെയും ആർ.ടി.ഒ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസും സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു. റോഡിലെ ഇത്തരത്തിലുള്ള അപകടകരമായ വാഹനമോടിക്കലുകൾക്കും അഭ്യാസപ്രകടനങ്ങൾക്കുമെതിരെ വരും ദിവസങ്ങളിലും കർശന പരിശോധനയും നടപടികളും തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

Share Email
Top