പാലക്കാട്: പാലക്കാട് കോട്ടായി മണ്ഡലം കോൺഗ്രസ് വിമതരുടെ കൺവെൻഷൻ മെയ് 1 ന് ചേരും. കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ കോട്ടായി മണ്ഡലം കമ്മിറ്റി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിമതരുടെ കൺവെൻഷൻ നടത്തുന്നത്.
Also Read:കെ കെ രാഗേഷ് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി
ഗ്രൂപ്പിസം മാത്രമാണ് പാലക്കാട് കോൺഗ്രസിൽ നടക്കുന്നതെന്നായിരുന്നു ഇവരുടെ പരാതി. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ദീപ ദാസ് മുൻഷി എന്നിവർക്കായിരുന്നു പരാതി നൽകിയത്. എന്നാൽ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല. പാലക്കാട് ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവും പരാതിയിലുണ്ട്. ഗ്രൂപ്പ് നേതാക്കളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. നട്ടെല്ലില്ലാത്ത നേതൃത്വം ആണ് പാലക്കാട്ടേത് എന്നതടക്കം പരാതിയിൽ പറയുന്നുണ്ട്.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന പരാതിയിൽ കോട്ടായി പഞ്ചായത്തിലെ രണ്ട് മെമ്പർമാർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമുണ്ട്. നേതൃത്വത്തിന്റെ വഞ്ചനാപരമായ നിലപാടിലും ഗ്രൂപ്പുകളിയിലും മനംമടുത്ത് 14 പേർ രാജിവെച്ചിരുന്നു.