CMDRF

വിഴിഞ്ഞം പദ്ധതി വരാൻ കാരണം അന്നത്തെ യുഡിഎഫ് സർക്കാരാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വിഴിഞ്ഞം പദ്ധതി വരാൻ കാരണം അന്നത്തെ യുഡിഎഫ് സർക്കാരാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
വിഴിഞ്ഞം പദ്ധതി വരാൻ കാരണം അന്നത്തെ യുഡിഎഫ് സർക്കാരാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം; വിഴിഞ്ഞം പദ്ധതി വരാൻ കാരണം അന്നത്തെ യുഡിഎഫ് സർക്കാരാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പദ്ധതിക്ക് തുടക്കമിട്ടത് യുഡിഎഫാണെന്നും വിഴിഞ്ഞം പദ്ധതിയുടെ ആദ്യത്തെ ഡയറക്ടർ ബോർഡ് അംഗം കൂടിയായിരുന്ന തിരുവഞ്ചൂർ പറഞ്ഞു.

ഉമ്മൻചാണ്ടി മുൻകൈ എടുത്തതു കൊണ്ടാണ് വിഴിഞ്ഞം പദ്ധതി വന്നത്. പദ്ധതിയുടെ കരാർ ഒപ്പിടുന്നത് ഉമ്മന്‍ചാണ്ടിയാണ്. പദ്ധതിയിൽ 6500 കോടി രൂപ അഴിമതിയുണ്ടെന്നാണ് എൽഡിഎഫ് ആക്ഷേപിച്ചത്. പദ്ധതിയെ ഇല്ലാതാക്കാനും എൽഡിഎഫ് ശ്രമിച്ചു.

അത്തരക്കാരാണ് വിഴിഞ്ഞം പദ്ധതി അവരാണ് കൊണ്ടുവന്നതെന്ന് ഇപ്പോൾ അവകാശപ്പെടുന്നത്. അവരുടെ ആത്മശാന്തിക്കായി അത് നടക്കട്ടെ. എല്ലാ കാര്യങ്ങളും കൂട്ടായി ആലോചിച്ച് യുഡിഎഫ് സർക്കാർ മുന്നോട്ടു പോയതാണ്. സർക്കാർ മാറിയപ്പോൾ അന്തരീക്ഷം മാറിയെന്നും തിരുവഞ്ചൂർ പറഞ്ഞു.

Top