റിയൽമിയുടെ പുത്തൻ 5G ഫോൺ ‘റിയൽമി P4R 5G’ ഇന്ത്യൻ വിപണിയിലേക്ക്. ജൂൺ 10-ന് ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ലോഞ്ചിന് ശേഷം പ്രമുഖ ഇ-കോമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ടിലും റിയൽമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലും ഫോൺ വിൽപ്പനയ്‌ക്കെത്തും. ഈ ഫോണിന്റെ ഏറ്റവും വലിയ ആകർഷണം അതിശക്തമായ 8,000mAh ബാറ്ററിയാണ്. സാധാരണ ഉപയോഗത്തിൽ മൂന്ന് ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
റിയൽമി പുറത്തുവിട്ട കണക്കുകൾ പ്രകാരം
യൂട്യൂബ് വീഡിയോ പ്ലേബാക്ക്: 21.6 മണിക്കൂർ വരെ
ഗെയിമിംഗ്: 12.5 മണിക്കൂർ വരെ
നാവിഗേഷൻ (Maps): 26.9 മണിക്കൂർ വരെ
മ്യൂസിക് പ്ലേബാക്ക്: 6.5 ദിവസം വരെ. ഇതിനൊപ്പം യു.എസ്.ബി ടൈപ്പ്-സി പോർട്ട് വഴി 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഫോണിലുണ്ട്.
മിഡ്-റേഞ്ച് വിഭാഗത്തിൽ മികച്ച പ്രകടനം നൽകുന്ന മീഡിയടെക് ഡൈമൻസിറ്റി 6300 (MediaTek Dimensity 6300) ചിപ്‌സെറ്റ്. 14GB വരെയുള്ള ഡൈനാമിക് റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും. സുഗമമായ ഉപയോഗത്തിന് 144Hz റിഫ്രെഷ് റേറ്റ് ഉള്ള ഫ്ലാറ്റ് ഡിസ്‌പ്ലേ. കടുത്ത വെയിലിലും മികച്ച കാഴ്ചയ്ക്കായി 1200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഇതിലുണ്ട്. പിൻഭാഗത്ത് 50 മെഗാപിക്‌സൽ പ്രധാന എ.ഐ ക്യാമറയടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം. കൂടാതെ 9 നിറങ്ങളിലും 5 സ്പീഡ് ഇഫക്റ്റുകളിലും മാറ്റാനാകുന്ന ‘എ.ഐ പൾസ് ലൈറ്റ്’ സിസ്റ്റവും പിന്നിലുണ്ട്. വലിയ ബാറ്ററിയുണ്ടെങ്കിലും ഫോണിന്റെ കനം വെറും 8.8mm മാത്രമാണ്. ലാവൻഡർ ഗ്ലെയർ, സിൽവർ ഗ്ലെയർ, ടൈറ്റാനിയം ഗ്ലെയർ എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ലഭ്യമാകും. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണമേകുന്ന IP65 റേറ്റിംഗ്, മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), മികച്ച തണുപ്പിനായി വാപർ ചേംബർ കൂളിംഗ് സിസ്റ്റം എന്നിവയുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ റിയൽമി UI 7.0 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.






