റിയല്‍മി ജിടി നിയോ 6 ചൈനയില്‍ ഇന്ന് ലോഞ്ച് ചെയ്യും

റിയല്‍മി ജിടി നിയോ 6 ചൈനയില്‍ ഇന്ന് ലോഞ്ച് ചെയ്യും

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ പ്രശസ്തമായ ജിടി നിയോ സീരീസിലേക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിക്കാന്‍ പോകുന്നു. റിയല്‍മി ജിടി നിയോ 5ന്റെ പിന്‍ഗാമിയായി റിയല്‍മി ജിടി നിയോ 6 ഇന്ന് ഉച്ചക്ക് ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ചൈനയിലെ ഒരു റീട്ടെയില്‍ വെബ്സൈറ്റിലെ ലിസ്റ്റിങ്ങില്‍ റിയല്‍മി ജിടി നിയോ 6 ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിലൂടെ റിയല്‍മി പുതിയ റിയല്‍മി ജിടി നിയോ 6ന്റെ ലോഞ്ച് പ്രഖ്യാപിച്ചത്. മേയ് 9 ന് റിയല്‍മി ജിടി നിയോ 6 ലോഞ്ച് ചെയ്യും എന്നതിന് പുറമേ, നിയോ 6 വേരിയന്റിന്റെ ചിത്രവും കമ്പനി പുറത്തുവിട്ടു. ഇത് കൂടാതെ വരാന്‍ പോകുന്ന റിയല്‍മി ജിടി നിയോ 6 ന്റെ ചിപ്‌സെറ്റ് വിവരവും സ്ഥിരീകരിച്ചിട്ടുണ്ട്.

ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്‌സെറ്റ് ആണ് റിയല്‍മി ജിടി നിയോ 6ന്റെ കരുത്തായി ഒപ്പമെത്തുക. ഈ ഫോണിനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡിസൈനിന്റെ കാര്യമെടുത്താല്‍, കഴിഞ്ഞ മാസം ചൈനയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്ത റിയല്‍മി ജിടി നിയോ 6 എസ്ഇയുടെ ഛായ ജിടി നിയോ 6ന് ഉണ്ട്. ലോഞ്ചിന് ഇനി മണിക്കൂറുകളുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നതിനാല്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഫീച്ചറുകള്‍ അധികം വൈകാതെ കൃത്യമായി അറിയാന്‍ സാധിക്കും.

റിയല്‍മി ജിടി നിയോ 6ല്‍ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകള്‍ 6.78 ഇഞ്ച് 1.5K 120Hz അമോലെഡ് ഡിസ്പ്ലേയും 6,000 nits പീക്ക് ബ്രൈറ്റ്‌നസും ഈ ഫോണില്‍ ഉണ്ട്. ഈ ഫോണിന്റെ പ്രവര്‍ത്തനങ്ങളുടെ കരുത്ത് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്‌സെറ്റ് തന്നെയാണ്. ലാഗ് ഇല്ലാത്ത പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്നതിനായി 24 ജിബി റാമും 1 ടിബി ഇന്റേണല്‍ സ്റ്റോറേജും വരെ റിയല്‍മി ജിടി നിയോ 6 സ്മാര്‍ട്ട്‌ഫോണില്‍ റിയല്‍മി നല്‍കും എന്ന് പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 5-ല്‍ ആയിരിക്കും ഈ ഫോണിന്റെ പ്രവര്‍ത്തനം.

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാല്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50MP മെയിന്‍ ക്യാമറയും 8MP അള്‍ട്രാ വൈഡ് സെന്‍സറും റിയല്‍മി ജിടി നിയോ 6 5ജിയുടെ റിയര്‍ ക്യാമറ യൂണിറ്റില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫ്രണ്ടില്‍ വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി 32 എംപി സെന്‍സര്‍ ഇടം പിടിച്ചേക്കാം. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മാത്രമല്ല, ചാര്‍ജിങ്ങിന്റെ കാര്യത്തിലും റിയല്‍മി ജിടി നിയോ 6 മുന്നിലായിരിക്കും . കാരണം 120W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ 5,500mAh ബാറ്ററിയാണ് ഈ ഫോണില്‍ പായ്ക്ക് ചെയ്തിരിക്കുന്നത് എന്നാണ് ടിപ്സ്റ്റര്‍മാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. മൊത്തത്തില്‍ ഒരു കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് വരാന്‍ പോകുന്നത്. ചൈനയിലെ ലോഞ്ചിന് പിന്നാലെ വൈകാതെ ഇത് ഇന്ത്യയിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Top