റിയൽമി ജിടി 6ടി സ്‌മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

റിയൽമി ജിടി 6ടി സ്‌മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

റിയൽമിയുടെ പുതിയ സ്‌മാർട്‌ഫോൺ റിയൽമി ജിടി 6ടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച പ്രവർത്തനക്ഷമത വാഗ്‌ദാനം ചെയ്യുന്ന ഫോണിൽ സ്നാപ്ഡ്രാഗൺ 7* ജെൻ 3 ചിപ്പ്സെറ്റാണുള്ളത്. ജനറേറ്റീവ് എഐ സംവിധാനങ്ങളുടെ പ്രവർത്തനത്തിന് അനുയോജ്യമാണ് ഈ ചിപ്പ്. റിയൽമിയുടെ പുതിയ സ്‌മാർട്‌ഫോൺ റിയൽമി ജിടി 6ടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച പ്രവർത്തനക്ഷമത വാഗ്‌ദാനം ചെയ്യുന്ന ഫോണിൽ സ്നാപ്ഡ്രാഗൺ 7* ജെൻ 3 ചിപ്പ്സെറ്റാണുള്ളത്. ജനറേറ്റീവ് എഐ സംവിധാനങ്ങളുടെ പ്രവർത്തനത്തിന് അനുയോജ്യമാണ് ഈ ചിപ്പ്. റിയൽമി ജിടി 6ടിയുടെ ബേസ് മോഡൽ 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റാണ്. ഇതിന് 30,999 രൂപയാണ് വില. 12 ജിബി റാം + 512 ജിബി വേരിയന്റിന് 39,999 രൂപയാണ്. മേയ് 29 മുതൽ ഫോണിൻ്റെ വിൽപന ആരംഭിക്കും. ആമസോണിൽ 4000 രൂപയുടെ ഓഫർ ലഭ്യമാണ് ഇതുവഴി 26999 രൂപയ്ക്ക് ഫോൺ വാങ്ങാനാവും.

റിയൽമി ബഡ്‌സ് എയർ 6 ഉം കമ്പനി പുറത്തിറക്കി. ആക്ടീവ് നോയ്‌സ് കാൻസലേഷൻ സംവിധാനത്തോടെയുള്ള ഈ ടിഡബ്ല്യുഎസ് ഇയർഫോണിന് 2999 രൂപയാണ് വില. 6.78 ഇഞ്ച് 1.5 കെ റസലൂഷനുള്ള സ്ക്രീൻ ആണിതിന്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള സ്ക്രീൻ ആണിത്. 6000 നിറ്റ്സ് പിക്ക് ബ്രൈറ്റ്‌നെസുണ്ട്. വിപണിയിൽ ബ്രൈറ്റ്‌നെസ് കൂടുതലുള്ള ഫോണുകളിലൊന്നാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌സ് 2 സംരക്ഷണമുണ്ട്. ഐപി 65 വാട്ടർ ഡസ്റ്റ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനുള്ള ഫോൺ ആണിത്. ഇതിലെ ടൈപ്പ് സി കേബിളിലൂടെ ഹൈ റെസലൂഷനിൽ ഓഡിയോ ഔട്ട്പുട്ട് ലഭിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5 ആണിതിൽ.

ഡ്യുവൽ നാനോ സിംകാർഡ് സ്ലോട്ടുകളുണ്ട്. ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റി പിന്തുണയ്ക്കും. എൻഎഫ്‌സി സെക്യൂരിറ്റി ചിപ്പും ഇതിലുണ്ട്. ഫോണിന്റെ താപനില ക്രമീകരിക്കാൻ 10014എംഎം2 3ഡി ടെമ്പേർഡ് ഡ്യുവൽ വേപ്പർ ചേമ്പറും ഗീക്ക് പവർ ട്യൂണിങ് സംവിധാനവും ഇതിലുണ്ട്.50 എംപി പ്രൈമറി ക്യാമറയും എട്ട് എംപി അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്ന ഡ്യുവൽ ക്യാമറ സംവിധാനമാണിതിൽ. 32 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയും ഫോണിനുണ്‌നട്. 4കെ റെക്കോർഡിങ് സൗകര്യമുണ്ട്. 5500 എംഎഎച്ച് ബാറ്ററിയിൽ 100 വാട്ട് ഫാസ്റ്റ് ചാർജിങ് സൗകര്യം ലഭ്യമാണ്.

Top