പുതിയ ഫോണ്‍ പ്രഖ്യാപിച്ച് റിയല്‍മി

പുതിയ ഫോണ്‍ പ്രഖ്യാപിച്ച് റിയല്‍മി

റിയല്‍മി നമ്പര്‍ സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ 12x 5ജി മോഡല്‍ പ്രഖ്യാപിച്ചു . 45വാട്‌സ് സൂപ്പര്‍ വി.ഒ.ഒ.സി ചാര്‍ജും 5000 എം.എ.എച്ച് ബാറ്ററിയും ഫീച്ചര്‍ ചെയ്യുന്ന സെഗ്മെന്റിലെ ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണിത്. റിയല്‍മി 12x 5ജി മീഡിയടെക് ഡിമെന്‍സിറ്റി 6100+ 5ജി ചിപ്സെറ്റാണ് നല്‍കുന്നത്. വേപ്പര്‍ ചേംബര്‍ കൂളിങ് സിസ്റ്റം ഫീച്ചര്‍ ചെയ്യുന്നു.

50 എം.പി എ.ഐ ക്യാമറ, 2എം.പി സെക്കന്‍ഡറി ക്യാമറ, 8 എം.പി സെല്‍ഫി ക്യാമറ എന്നിവയുള്ള ബഹുമുഖ ക്യാമറ സജ്ജീകരണവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഐ.പി54 ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ റെസിസ്റ്റന്‍സ്, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, 8ജി.ബി+8എ.ജി.ബി വരെ ഡൈനാമിക് റാം എന്നിവക്കൊപ്പം 128 ജി.ബി സംഭരണ ശേഷിയുമുണ്ട്.

Top