ബയേണ്‍ മ്യൂണിച്ചിനെ തോൽപ്പിച്ച് സെമിയില്‍ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

ബയേണ്‍ മ്യൂണിച്ചിനെ തോൽപ്പിച്ച് സെമിയില്‍ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

മാഡ്രിഡ്: ബയേണ്‍ മ്യൂണിച്ചിനെ സെമിയില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ സെമി മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. ഇരുപാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് റയല്‍ ഫൈനലില്‍ പ്രവേശിച്ചത്.

പി.എസ്.ജിയെ സെമിയില്‍ തകര്‍ത്ത ഡോര്‍ട്ട്മുണ്ടാണ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ എതിരാളി. ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍. ആദ്യപകുതിയ്ക്കുശേഷമാണ് മത്സരത്തില്‍ ഗോള്‍ പിറന്നത്. 68-ാം മിനുറ്റില്‍ ആദ്യം ഗോളടിച്ച് ബയേണ്‍ മ്യൂണിച്ച് മുന്നിലെത്തിയെങ്കിലും ഹൊസേലുവിന്റെ ഇരട്ടഗോളുകളിലൂടെ റയല്‍ വിജയം കൈപ്പിടിയിലൊതുക്കി. ആദ്യപാദ സെമി മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകളടിച്ച് സമനിലയിലാണ് പിരിഞ്ഞത്.

Top