രാജ്യത്ത് 10 വര്‍ഷമായി ഭരണം നടത്തുന്ന ഏകാധിപതിയുടെ യഥാര്‍ത്ഥ മുഖമാണ് സൂറത്ത് സംഭവത്തിലൂടെ പുറത്ത് വന്നത്; രാഹുല്‍ഗാന്ധി

രാജ്യത്ത് 10 വര്‍ഷമായി ഭരണം നടത്തുന്ന ഏകാധിപതിയുടെ യഥാര്‍ത്ഥ മുഖമാണ് സൂറത്ത് സംഭവത്തിലൂടെ പുറത്ത് വന്നത്; രാഹുല്‍ഗാന്ധി

സൂറത്ത്: സൂറത്ത് ലോകസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ പ്രതികരണവുമായി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിജെപിയെയും നരേന്ദ്രമോദിയെയും രാഹുല്‍ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്ത് പത്ത് വര്‍ഷമായി ഭരണം നടത്തുന്ന ഏകാധിപതിയുടെ യഥാര്‍ത്ഥ മുഖമാണ് സൂറത്ത് സംഭവത്തിലൂടെ പുറത്ത് വന്നത് എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദ്ദേശ പത്രിക തള്ളുകയും മറ്റ് സ്ഥാനാര്‍ഥികള്‍ സ്വമേധയാ മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതിനെ തുടര്‍ന്ന് സൂറത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാല് സ്വതന്ത്രരും മൂന്ന് ചെറുപാര്‍ട്ടികളും ബഹുജന്‍ സമാജ് പാര്‍ട്ടിയുമാണ് ഇത്തരത്തില്‍ തങ്ങളുടെ നാമനിര്‍ദേശപട്ടിക പിന്‍വലിച്ചത്.

നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചതിന്റെ കൂടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചവരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് പറഞ്ഞായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നിലേഷ് കുംഭാനിയുടെ നാമനിര്‍ദേശ പത്രിക ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ തള്ളിയത്. ശേഷം കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് പദ്സലയുടെ നാമനിര്‍ദ്ദേശ പത്രികയും റിട്ടേണിംഗ് ഓഫീസര്‍ തള്ളി.

Top