CMDRF

കെ കരുണാകരനെ കൊണ്ട് വളര്‍ന്ന പലര്‍ക്കും മക്കളെ വേണ്ട: പത്മജ വേണുഗോപാല്‍

കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി

കെ കരുണാകരനെ കൊണ്ട് വളര്‍ന്ന പലര്‍ക്കും മക്കളെ വേണ്ട: പത്മജ വേണുഗോപാല്‍
കെ കരുണാകരനെ കൊണ്ട് വളര്‍ന്ന പലര്‍ക്കും മക്കളെ വേണ്ട: പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: കെ മുരളീധരന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി. അവിടെയാണ് 10 കൊല്ലം ഇവരുടെയൊക്കെ ആട്ടും തുപ്പും സഹിച്ചു താന്‍ കിടന്നതെന്നും പത്മജ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം.

കെ കരുണാകരനെ കൊണ്ട് വളര്‍ന്ന പലര്‍ക്കും കെ കരുണാകരന്റെ മക്കളെ വേണ്ട. മക്കളെ പുകച്ചു പുറത്തു ചാടിക്കലാണ് അവരുടെ ഉദ്ദേശ്യം. തന്റെ കാര്യത്തില്‍ അവര്‍ വിജയിച്ചു. അടുത്ത ലക്ഷ്യം കെ മുരളീധരന്‍ ആണ്. എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്തോ എന്ന് പറഞ്ഞാണ് പത്മജ കുറിപ്പ് അവസാനിപ്പിച്ചത്.

”കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി. അവിടെയാണ് 10 കൊല്ലം ഇവരുടെയൊക്കെ ആട്ടും തുപ്പും സഹിച്ചു അവിടെ കിടന്നത്. ഞങ്ങളെയൊക്കെ തോല്പിക്കാന്‍ നിന്നവര്‍ക്ക് ഉയര്‍ന്ന പദവിയും സമ്മാനങ്ങളും. എന്നെ ചീത്ത പറയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു കാര്യം പറയാനുണ്ട്. കെ കരുണാകരനെ കൊണ്ട് വളര്‍ന്ന പലര്‍ക്കും കെ കരുണാകരന്റെ മക്കളെ വേണ്ട. അവരെ പുകച്ചു പുറത്തു ചാടിക്കലാണ് അവരുടെ ഉദ്ദേശം. എന്റെ കാര്യത്തില്‍ അവര്‍ വിജയിച്ചു. അടുത്ത ലക്ഷ്യം കെ മുരളീധരന്‍ ആണ്. എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്തോ?”.

Top