മെഡിക്കല്‍ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം: അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി

മെഡിക്കല്‍ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം: അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം ആരംഭിച്ച് പൊലീസ്. നര്‍ക്കോട്ടിക് സെല്‍ എസിപി ടി.പി. ജേക്കബ് അതിജീവിതയുടെ മൊഴിയെടുത്തു. പീഡനവുമായി ബന്ധപ്പെട്ട് ആദ്യം മൊഴി രേഖപ്പെടുത്തിയ ഡോ.കെ.വി. പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയിലാണ് പുനരന്വേഷണം നടക്കുന്നത്.

പീഡനക്കേസില്‍ പ്രീതി തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയില്ല. ഇതോടെ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിനു സമീപത്ത് സമരം ആരംഭിച്ചിരുന്നു.

ഇതിനു പിന്നാലെ അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാനും ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്താനും ഉത്തരമേഖല ഐജി കെ.സേതുരാമന്‍ ഉത്തരവിടുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് മൊഴി എടുത്തത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഐജി ഉത്തരവ് നല്‍കിയത്.

Top