രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റൻ, ദേവ്ദത്ത് പടിക്കൽ ടീമിൽ; വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ബൗളിങ് നിരയിൽ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും

രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റൻ, ദേവ്ദത്ത് പടിക്കൽ ടീമിൽ; വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റൻ, ദേവ്ദത്ത് പടിക്കൽ ടീമിൽ; വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മലയാളി താരം കരുൺക്ക് നായർ ഇടം ലഭിച്ചില്ല. അതേസമയം, പരിക്കിന് ശേഷം ദേവ്ദത്ത് പടിക്കലും നിതീഷ് കുമാർ റെഡ്ഡിയും ടീമിലേക്ക് തിരിച്ചെത്തി. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ തിരഞ്ഞെടുത്തു.

പരിക്കിനെ തുടർന്ന് ഋഷഭ് പന്തിന് ടീമിൽ സ്ഥാനം ലഭിച്ചില്ല. അദ്ദേഹത്തിന് പകരം ധ്രുവ് ജുറെൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായിരിക്കും. എൻ. ജഗദീശനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. ബൗളിങ് നിരയിൽ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ടീമിലെ യുവതാരങ്ങളുടെയും പരിചയസമ്പന്നരായ കളിക്കാരുടെയും സമ്മിശ്രണമാണ് ഈ പരമ്പരയിലെ ഇന്ത്യയുടെ പ്രധാന ആകർഷണം.

Also Read: മോഹൻലാലിനോട് ഉപമിച്ച് സഞ്ജു സാംസൺ: ‘നായകനായാൽ മാത്രം പോര, വില്ലനും ജോക്കറുമാകണം

15 അംഗ ടീമില്‍ നാല് സ്പിന്നര്‍മാരാണുള്ളത്. രണ്ട് പേസര്‍മാരും ടീമിൽ ഇടം പിടിച്ചു. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ടീമിലെ പേസര്‍മാര്‍. പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയുമുണ്ട്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവാണ് ടീമിലുള്ളത്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരും ടീമിൽ സ്ഥാനം കണ്ടെത്തി.

പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. തുടര്‍ന്ന് ദേവ്ദത്ത് പടിക്കല്‍. ആറാമനായി രവീന്ദ്ര ജഡേജയും ശേഷം ധ്രുവ് ജുറലും ക്രീസിലെത്തും. സാഹചര്യത്തിന് അനുസരിച്ച് അക്‌സര്‍ പട്ടേലോ അല്ലെങ്കില്‍ വാഷിംഗ്ടണ്‍ സുന്ദറോ ടീമിലെത്തും. കുല്‍ദീപ് യാദവിന് സ്ഥാനം ഉറപ്പാണ്. പേസര്‍മാരായി മുഹദമ്മദ് സിറാജും ജസ്പ്രിത് ബുമ്രയും.

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങല്‍ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), എന്‍. ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

Share Email
Top