വിവാഹ വാഗ്ദാനം നൽകി പീഡനം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; കേസെടുക്കുന്നതിൽ ഡിസംബർ 3 ന് തീരുമാനം

പരാതി കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി.) കൈമാറുകയായിരുന്നു

വിവാഹ വാഗ്ദാനം നൽകി പീഡനം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; കേസെടുക്കുന്നതിൽ ഡിസംബർ 3 ന് തീരുമാനം
വിവാഹ വാഗ്ദാനം നൽകി പീഡനം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; കേസെടുക്കുന്നതിൽ ഡിസംബർ 3 ന് തീരുമാനം

തിരുവനന്തപുരം: കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നൽകിയ പുതിയ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ ഡിസംബർ 3 ന് തീരുമാനം ഉണ്ടാകും. സോണിയാ ഗാന്ധിക്കും കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിനുമാണ് യുവതി ഇ-മെയിൽ വഴി പരാതി നൽകിയത്.

പരാതി കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി.) കൈമാറുകയായിരുന്നു. പോലീസ് പരാതി വിശദമായി പരിശോധിച്ച ശേഷം കേസെടുക്കുന്ന കാര്യത്തിൽ നാളെ അന്തിമ തീരുമാനമെടുക്കും.

കേരളത്തിന് പുറത്ത് താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടെന്നും സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതിയിൽ പ്രധാനമായും ആരോപിക്കുന്നത്. പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും എം.എൽ.എ. പിന്മാറിയെന്നും യുവതി ആരോപിക്കുന്നു.

നേരത്തെ ഒരു പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ടാമതൊരു പരാതി കൂടി വന്നത് കോൺഗ്രസ് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എം.എൽ.എക്കെതിരെ കൂടുതൽ ശക്തമായ നടപടി വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയർന്നിട്ടുണ്ട്.

Share Email
Top