രഞ്ജിത്തിനെ കുടുക്കിയത് കൊച്ചി പൊലീസ് കമ്മീഷണറുടെ തന്ത്രപരമായ ഇടപെടലിൽ

പിന്നെ, ശശിയല്ല, സാഷാൽ ദേവേന്ദ്രൻ വന്നു പറഞ്ഞാലും, പോയി പണി നോക്കാൻ പറയുന്ന ആർജവവും ചങ്കുറപ്പും ഉള്ള ഐ.പി.എസ് ഓഫീസറാണ് ഇപ്പോഴത്തെ കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷർ എന്നതും നാം ഓർക്കണം.

രഞ്ജിത്തിനെ കുടുക്കിയത് കൊച്ചി പൊലീസ് കമ്മീഷണറുടെ തന്ത്രപരമായ ഇടപെടലിൽ
രഞ്ജിത്തിനെ കുടുക്കിയത് കൊച്ചി പൊലീസ് കമ്മീഷണറുടെ തന്ത്രപരമായ ഇടപെടലിൽ

പൊലീസ് ഇപ്പോഴാണ് ശരിക്കും പൊലീസ് ആയത്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശി സെക്രട്ടറിയേറ്റിൻ്റെ പടി ഇറങ്ങിയതോടെ പൊലീസ് അവരുടെ വിശ്വരൂപം കാണിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഭരണപക്ഷപുമായും ഭരണപക്ഷത്തെ നേതാക്കളുടെ മക്കളുമായും പൊളിറ്റിക്കൽ സെക്രട്ടറിയുമായും ഒക്കെ അടുത്ത ബന്ധമുള്ള സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റ് തടയാൻ, അവർക്കാർക്കും കഴിയാതിരുന്നത്, തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിയന്ത്രണത്തിൽ ഭരണ സംവിധാനം വന്നത് കൊണ്ടുകൂടിയാണ്.

പിന്നെ, ശശിയല്ല, സാഷാൽ ദേവേന്ദ്രൻ വന്നു പറഞ്ഞാലും, പോയി പണി നോക്കാൻ പറയുന്ന ആർജവവും ചങ്കുറപ്പും ഉള്ള ഐ.പി.എസ് ഓഫീസറാണ് ഇപ്പോഴത്തെ കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷർ എന്നതും നാം ഓർക്കണം. ജമ്മുകശ്മീരിൽ വച്ച് തീവ്രവാദികളുമായി നേരിട്ട് ഏറ്റുമുട്ടി വെടിയുണ്ട സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങിയിട്ടു പോലും, ചോർന്നു പോകാത്ത വീര്യമാണത്. ഇത്തരം പൊലീസ് ഉദ്ദ്യോഗസ്ഥരെ തന്നെയാണ് നമ്മുടെ നാടും ആഗ്രഹിക്കുന്നത്.

Also Read: മാന്നാറിൽ ഉത്സവപ്പറമ്പിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം; പോലീസുകാരന് മർദനം, ഒരാൾ പിടിയിൽ

അതു കൊണ്ടാണ്, പരാതി ലഭിച്ച ഉടനെ തന്നെ, സിനിമയെ വെല്ലുന്ന സസ്‌പെൻസോടു കൂടി രഞ്ജിത്തിനെ കൊച്ചി പൊലീസ് ഇപ്പോൾ പൊക്കി അകത്താക്കിയിരിക്കുന്നത്. മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായ രഞ്ജിത്തിനെ പൊക്കാൻ പരാതി ലഭിച്ച ഉടനെ കൊച്ചി സിറ്റി പൊലീസ് ഒരുക്കിയതും സൂപ്പർ തിരക്കഥ തന്നെയാണ് . അതിൻ്റെ സംവിധാനം നിർവ്വഹിച്ചത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷർ നേരിട്ട് ആയതിനാലാണ് പാളിച്ച ഇല്ലാതെ, പ്രതി പിടിയിലാകാൻ കാരണം.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടുത്ത സുഹൃത്തു കൂടിയായ നടൻ മമ്മുട്ടി അഭിനയിക്കുന്ന സിനിമയുടെ, അതും കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെ തന്നെയാണ്, അതേ കൊച്ചി പൊലീസിൻ്റെ നടപടിയുടെ കരുത്തും രഞ്ജിത്ത് ഇപ്പോൾ അനുഭവിച്ച് അറിഞ്ഞിരിക്കുന്നത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഇല്ലാത്ത ട്വിസ്റ്റാണിത്.

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിൽ വച്ച് രഞ്ജിത്ത് തന്നെ കയറിപ്പിടിച്ചു എന്നാണ് യുവനടിയുടെ പരാതിയിൽ പറയുന്നത്. സിനിമാ സെറ്റിലെ ആഭ്യന്തര സമിതിയിൽ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് നടി പൊലീസിനെ സമീപിച്ചിരുന്നത്.

മാനഭംഗം, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. തൊടുപുഴയിൽ വെച്ച് രഹസ്യമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.

Also Read: മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പെരുമ്പാവൂരിൽ യുവാവിനെ അതിഥി തൊഴിലാളികൾ തല്ലിക്കൊന്നു

ഷൂട്ടിങ് സൈറ്റിൽ വച്ചാണ് നടിക്കെതിരെ അതിക്രമം ഉണ്ടായതെന്നും, അതിജീവിതയായ നടി കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ടതിനു സാക്ഷികളുണ്ടെന്നും കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

എന്തായാലും വലിയ രാഷ്ട്രീയ സ്വാധീനവും ഉദ്ദ്യോഗസ്ഥ സ്വാധീനവും ഉണ്ടായിട്ടും, മെഗാസ്റ്റാറിൻ്റെയും താരരാജാവിൻ്റെയും അടുത്ത സുഹൃത്തായിട്ടും, ഒരു സമ്മർദ്ദത്തിനും വഴങ്ങാതെ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത കൊച്ചി സിറ്റി പൊലിസിനും , അതിന് നേതൃത്വം നൽകിയ പൊലീസ് കമ്മീഷണർക്കും വലിയ ഒരു ബിഗ് സല്യൂട്ട് തന്നെയാണ് സാംസ്‌കാരിക കേരളം നൽകുന്നത്.

EXPRESS VIEW

Share Email
Top