രഞ്ജി ട്രോഫി; കശ്മീരിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ കേരളം പൊരുതുന്നു

നൂറിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു കേരളം രണ്ടാം ദിനം കളി ആരംഭിച്ചത്

രഞ്ജി ട്രോഫി; കശ്മീരിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ കേരളം പൊരുതുന്നു
രഞ്ജി ട്രോഫി; കശ്മീരിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ കേരളം പൊരുതുന്നു

ഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കശ്മീരിനെതിരെയുള്ള മത്സരത്തിൽ 399 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം അവസാന ദിനം ഇടവേളക്ക് പിരിഞ്ഞപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. 17 റൺസുമായി സൽമാൻ നിസാറും 20 റൺസുമായി മുഹമ്മദ് അസ്ഹറുദ്ധീനുമാണ് ക്രീസിലുള്ളത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ കേരളം ഒരു റൺസിന്‍റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ കശ്മീർ 399 റൺസ് സ്വന്തമാക്കിയപ്പോൾ കേരളത്തിന്‍റെ വിജയലക്ഷ്യം 399 റൺസായി. ആദ്യ ഇന്നിങ്സിൽ 112 റൺസ് സ്വന്തമാക്കിയ സൽമാൻ നിസാറാണ് കേരളത്തെ മികച്ച ലീഡിൽ എത്തിച്ചത്. ജലജ് സക്സേന 67 റൺസ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ കശ്മീരിന് വേണ്ടി പരാസ് ദോഗ്റ 132 റൺസ് സ്വന്തമാക്കിയിരുന്നു.

Also Read: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: കോഹ്‌ലിക്കും ഗില്ലിനും അര്‍ധ സെഞ്ച്വറി

നാല് വിക്കറ്റ് ബാക്കി നിൽക്കെ 35 ഓവർ പിന്നിടാൻ കേരളത്തിന് സാധിക്കുമോ എന്നതനുസരിച്ചായിരിക്കും സെമിയിലേക്കുള്ള സാധ്യത. നൂറിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു കേരളം രണ്ടാം ദിനം കളി ആരംഭിച്ചത്. എന്നാൽ പിന്നീട് 80 റൺസ് എടുക്കുന്നതിനിടെ അടുത്ത നാല് വിക്കറ്റും നഷ്ടമായി. ഏഴാം വിക്കറ്റിൽ അസ്ഹറുദ്ദീനും സൽമാനും 36 റൺസ് നേടി പൊരുതുകയാണ്. ഓപ്പണിങ് ബാറ്റർ അക്ഷയ് ചന്ദ്രൻ, ക്യാപ്റ്റൻ സച്ചിൻ ബേബി എന്നിവർ 48 റൺസ് വീതം നേടിയപ്പോൾ റോഹൻ കുന്നുമ്മൽ 26 റൺസ് സ്വന്തമാക്കി.

Share Email
Top