രഞ്ജി ട്രോഫി: അസ്ഹർ നേരിട്ടത് ഏകദിന ഓവറുകളേക്കാൾ കൂടുതൽ പന്തുകൾ

രണ്ടര ദിവസം മാത്രം ബാക്കി നിൽക്കെ ഈ റൺ മല താണ്ടാൻ ഗുജറാത്ത് ഒന്ന് കഷ്ട്ടപെടും

രഞ്ജി ട്രോഫി: അസ്ഹർ നേരിട്ടത് ഏകദിന ഓവറുകളേക്കാൾ കൂടുതൽ പന്തുകൾ
രഞ്ജി ട്രോഫി: അസ്ഹർ നേരിട്ടത് ഏകദിന ഓവറുകളേക്കാൾ കൂടുതൽ പന്തുകൾ

ഞ്ജി ട്രോഫി സെമിയിൽ ഒന്നാം ഇന്നിങ്സിൽ 187 ഓവർ ബാറ്റ് ചെയ്ത കേരളം 457 റൺസാണ് നേടിയിട്ടുള്ളത്. രണ്ട് ടീമുകൾക്കുമായി നാല് ഇന്നിങ്‌സുകളുള്ള ടെസ്റ്റ് മത്സരത്തിൽ ആകെയുള്ള 5 ദിവസത്തിന്റെ പകുതിയും തീർത്താണ് കേരളം ഒന്നാം ഇന്നിങ്‌സ് വിട്ടുകൊടുത്തത്. രണ്ടര ദിവസം മാത്രം ബാക്കി നിൽക്കെ ഈ റൺ മല താണ്ടാൻ ഗുജറാത്ത് ഒന്ന് കഷ്ട്ടപെടും.

അതേസമയം സമീപ കാലത്ത് ഇന്ത്യൻ താരങ്ങൾ പോലും കാണിക്കാത്ത ക്ഷമയും ആത്മ ധൈര്യവും അസ്ഹറും കൂട്ടരും കാണിച്ചു. 1122 പന്തുകളാണ് ഗുജറാത്ത് ബോളർമാർ ഇതിനകം എറിഞ്ഞത്. ഇതിൽ 177 റൺസ് നേടിയ അസ്ഹർ മാത്രം 341 പന്തുകൾ നേരിട്ടു. ഏകദേശം ഒരു ഏകദിന മത്സരത്തിന്റെ ഓവറുകളെക്കാൾ കൂടുതൽ പന്തുകൾ.

Also Read: ഏകദിനത്തില്‍ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് തകർത്ത് അമേരിക്ക

ഇരുന്നൂറിലധികം പന്തുകൾ നേരിട്ടാണ് സൽമാൻ നിസാർ അർധ സെഞ്ച്വറി നേടിയത്. 69 റൺസ് നേടിയ സച്ചിൻ ബേബി 195 റൺസും നേടി. 50 പന്തുകൾക്ക് മുകളിൽ നേരിട്ട എട്ടുപേരും ഭേദപ്പെട്ട സംഭാവനകൾ ടീം ടോട്ടലിലേക്ക് നൽകി. അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന എന്നിവർ 30 റൺസ് വീതം നേടി.

Share Email
Top