രംഗണ്ണന്‍ എന്നാ സുമ്മാവാ…150 കോടി കളക്ഷനിലേക്ക് അടുത്ത് ആവേശം

രംഗണ്ണന്‍ എന്നാ സുമ്മാവാ…150 കോടി കളക്ഷനിലേക്ക് അടുത്ത് ആവേശം

തിയേറ്ററുകള്‍ പൂരപറമ്പ് ആക്കി നിറഞ്ഞോടുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം 150 കളക്ഷനിലേക്ക് അടുക്കുകയാണ്. മലയാളത്തില്‍ നിലവിലെ ടോപ്പ് 5 ഗ്ലോബല്‍ ബോക്‌സ് ഓഫീസ് ലിസ്റ്റിലെ നാല് ചിത്രങ്ങളും രണ്ട് വര്‍ഷത്തിനുള്ളില്‍ റിലീസ് ചെയ്യപ്പെട്ടവയാണ്. ലിസ്റ്റിലെ മൂന്ന് ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസ് ചെയ്തവയും ആണ്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ കളക്ഷനില്‍ ആവേശം മറികടന്നിരിക്കുന്നത്. 145 കോടിക്ക് മുകളിലായിരുന്നു പുലിമുരുകന്റെ ലൈഫ് ടൈം ബോക്‌സ് ഓഫീസ് കളക്ഷന്‍ എങ്കില്‍ ആവേശം 150 കോടിയോട് അടുക്കുകയാണ്.

ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്റെ കണക്ക് പ്രകാരം ആവേശത്തിന്റെ ഇതുവരെയുള്ള ഗ്ലോബല്‍ ബോക്‌സ് ഓഫീസ് 148 കോടിയാണ്. പുലിമുരുകനെ മറികടന്നതോടെ കളക്ഷനില്‍ ആവേശത്തിന് മുന്നിലുള്ളത് മൂന്ന് ചിത്രങ്ങള്‍ മാത്രമാണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, 2018, ആടുജീവിതം എന്നിവയാണ് അവ. മോളിവുഡ് ബോക്‌സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആകെ നേട്ടം 241.10 കോടി ആണ്. രണ്ടാം സ്ഥാനത്തുള്ള 2018 175 കോടിയുമാണ്. മൂന്നാം സ്ഥാനത്തുള്ള ആടുജീവിതം ഇതുവരെ 157 കോടിയുമാണ് നേടിയത്.

Top