തിരുവനന്തപുരം: സിപിഐഎം നേതാവ് ജി സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമിടയിലിരിക്കുന്ന ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചിരിയും ചിന്തയുമെന്ന ക്യാപ്ഷനിലായിരുന്നു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുക്കവേയായിരുന്നു ചിത്രമെടുത്തത്. പരിപാടിയില്‍ കെപിസിസി നേതാക്കള്‍ക്കൊപ്പം സിപിഐ നേതാവ് സി ദിവാകരനും പങ്കെടുത്തിരുന്നു.
Also Read: പിണറായി വിജയനൊപ്പമുള്ള സെൽഫി പങ്കുവെച്ച് ശശി തരൂർ
നിയമസഭയില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം പറയാറുണ്ടെന്നും എന്നാല്‍ സി ദിവാകരനെയും ജി സുധാകരനെയും കുറിച്ച് ഒരിക്കലും പറയേണ്ടി വന്നിട്ടില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. പ്രത്യയശാസ്ത്രത്തിന്റെ തടവുകാരാകാത്ത രണ്ടുപേരാണ് സി ദിവാകരനും ജി സുധാകരനും. ജി സുധാകരനെ നോക്കിക്കാണുന്നത് ആദരവോടെയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
