വടകരയിൽ രമ ‘തരംഗം’; ടി.പി ദിനത്തിൽ കെ.കെ. രമയുടെ ചരിത്ര വിജയം!

അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടമായി മാറിയ തിരഞ്ഞെടുപ്പിൽ 14,862 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് കെ.കെ. രമ മണ്ഡലം നിലനിർത്തിയത്

വടകരയിൽ രമ ‘തരംഗം’; ടി.പി ദിനത്തിൽ കെ.കെ. രമയുടെ ചരിത്ര വിജയം!
വടകരയിൽ രമ ‘തരംഗം’; ടി.പി ദിനത്തിൽ കെ.കെ. രമയുടെ ചരിത്ര വിജയം!

ടി.പി. ചന്ദ്രശേഖരന്റെ ഓർമ്മകൾക്ക് പന്ത്രണ്ട് വർഷം തികയുന്ന ദിനത്തിൽ, വടകരയിൽ കരുത്ത് തെളിയിച്ച് യു.ഡി.എഫ്. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടമായി മാറിയ തിരഞ്ഞെടുപ്പിൽ 14,862 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് കെ.കെ. രമ മണ്ഡലം നിലനിർത്തിയത്. കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടി ഭൂരിപക്ഷവുമായാണ് രമയുടെ കുതിപ്പ്. കെ കെ രമ 70117 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്‍കരൻ 55255 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ കെ ദിലീപ് 14295 വോട്ടുകളും നേടി.

2012 മെയ് 4-നായിരുന്നു ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. കൃത്യം അതേ തീയതിയിൽ തന്നെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, സിപിഎമ്മിനെ ബഹുദൂരം പിന്നിലാക്കി കെ.കെ. രമ വിജയിച്ചത് രാഷ്ട്രീയ കാവ്യനീതിയായാണ് വിശേഷിപ്പിക്കുന്നത്. 2021-ൽ 7,491 വോട്ടുകൾക്ക് ജയിച്ച സ്ഥാനത്താണ് ഇത്തവണ രമ പതിനാലായിരത്തിലധികം വോട്ടുകളുടെ ലീഡ് നേടിയത്. കഴിഞ്ഞ തവണത്തെ തിരിച്ചടിക്ക് മറുപടി നൽകാൻ ഇറങ്ങിയ എൽ.ഡി.എഫിന് വടകരയിൽ വോട്ടുവിഹിതത്തിൽ കുറവുണ്ടായി.

Also Read: തിരുത്താൻ തയ്യാറാവണം; പരാജയത്തിന് പിന്നാലെ നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ മുന്നറിയിപ്പ്

2021-ൽ 57,602 വോട്ടുകൾ നേടിയ എൽ.ഡി.എഫിന് ഇത്തവണ 55,255 വോട്ടുകൾ മാത്രമാണ് സമാഹരിക്കാനായത്. അതേസമയം, ബി.ജെ.പി ഇത്തവണ വടകരയിൽ വോട്ടുനില മെച്ചപ്പെടുത്തി 14,295 വോട്ടുകൾ നേടി. സംസ്ഥാനത്തുടനീളം യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമ്പോൾ, വടകരയിലെ ഈ വിജയം അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ നൽകിയ ഉറച്ച വിധിവാചകമായി മാറുകയാണ്.

Share Email
Top