ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം. മാർച്ച് 26നും 27നും ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ സ്വകാര്യ സ്‌കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
റമദാനിലെ അവസാന ദിവസങ്ങളെന്ന നിലയിലാണ് അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികൾക്കും സ്‌കൂൾ ജീവനക്കാർക്കും ഈ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോം വഴി പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കി.
Also Read: കുവൈത്തിന്റെ ഞെട്ടിക്കുന്ന നീക്കം, ഒറ്റരാത്രികൊണ്ട് എടുത്തുകളഞ്ഞത് 42000 പേരുടെ പൗരത്വം
അതേസമയം ഗവൺമെന്റ് സ്‌കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. റമദാനിലെ അവസാന ദിവസങ്ങളിൽ വാരാന്ത്യ അവധിയോട് ചേർന്ന് രണ്ടു ദിന അധിക അവധി പ്രഖ്യാപിച്ചത് പ്രവാസികൾ ഉൾപ്പെടെ കുടുംബങ്ങൾക്ക് വളരെ ആശ്വാസമായ ഒന്നാണ്.