കുവൈത്ത്: റമദാൻ മാസത്തിൻ്റെ തുടക്കം കുവൈത്തിൽ തണുത്ത കാലാവസ്ഥയിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ പറഞ്ഞു. രാത്രിയിൽ തണുത്ത കാലാവസ്ഥയും പകൽ സമയം മിത കാലാവസ്ഥയുമായിരിക്കും. കൂടാതെ തണുത്ത കാലാവസ്ഥ രാത്രിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം റമദാൻ പകുതിക്ക് മുമ്പ്, രാത്രിയും പകലും കാലാവസ്ഥ മിതമായിരിക്കുമെന്നും പിന്നീട് താപനില ഉയരാൻ തുടങ്ങുമെന്നും ഇസ്സ റമദാൻ വ്യക്തമാക്കി. എന്നാൽ 30 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും താപനില.
നാളെ മേഘാവൃതവും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് റമദാൻ പ്രവചിച്ചു.