മുംബൈ: ബോളിവുഡിലെ പ്രമുഖ നടന്മാരില് ഒരാളാണ് രാജ്കുമാര് റാവു. ഷാഹിദ്, സിറ്റി ലൈറ്റ്, ദി വൈറ്റ് ടൈഗര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡ് സിനിമകളില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് താരം. താരത്തിന്റേതായി ഇപ്പോള്‍ വൈറലാകുന്നത് ഒരു ചിത്രമാണ്.അതിന് പിന്നാലെ മുഖത്തിന്റെ ഷേപ്പ് തന്നെ മാറ്റുന്ന രീതിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് വരെ നേടിയ നടന് ഒരു പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി വാര്‍ത്ത പരന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് രാജ്കുമാര് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘എന്റെ ആദ്യ ചിത്രത്തിന്റെ ഓഡിഷന് സമയത്ത് അഭിനയം ഇഷ്ട്ടപെട്ടെന്നും എന്നാല്‍ മുഖത്തിനു അല്പം ഭാരം ഉണ്ടെന്നും ഒരു സംവിധായകന് പറഞ്ഞിരുന്നു. എന്റെ മുഖത്തെ ആ ഭാരം ഒഴിവാക്കാന്‍ സ്ഥിരമായി കാര്‍ഡിയോ ചെയ്യാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രം ഞാനും കണ്ടിരുന്നു. ആ ചിത്രത്തില്‍ ഉള്ള ആളെ കാണുമ്പോള്‍ ഏതോ കൊറിയന്‍ സ്റ്റാറിനെ പോലെയാണ് തോന്നുന്നത്. 10 വര്‍ഷം മുന്നേ ഡോക്ടറുടെ നിര്‍ദേശ പ്രകാരം താടിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപ്പോള്‍ എനിക്ക് കുറച്ചു കൂടെ ആത്മമസംതൃപ്തി ലഭിച്ചു. അത് പക്ഷെ പ്ലാസ്റ്റിക് സര്‍ജറി അല്ല’ എന്നാണ് രാജ്കുമാര് റാവു പറഞ്ഞത്.