രജനികാന്തിന്റെ എക്കാലത്തെയും ഹിറ്റ് വീണ്ടും തിയറ്ററുകളിലേക്ക്

ബാഷ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്

രജനികാന്തിന്റെ എക്കാലത്തെയും ഹിറ്റ് വീണ്ടും തിയറ്ററുകളിലേക്ക്
രജനികാന്തിന്റെ എക്കാലത്തെയും ഹിറ്റ് വീണ്ടും തിയറ്ററുകളിലേക്ക്

സുരേഷ് കൃഷ്‍ണ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന രജനികാന്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ബാഷ. ബാഷ റിലീസായിട്ട് ഇന്നലേയ്ക്ക് 30 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ബാഷ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ചിത്രം റീമാസ്റ്റര്‍ ചെയ്താകും എത്തുക. 4 k ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിലാണ് ചിത്രം എത്തുക. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തമിഴകത്ത് രജനികാന്തിന്റേതായി ഒടുവില്‍‌ വന്ന ചിത്രം വേട്ടയ്യൻ ആണ്. തമിഴ്നാട്ടിൽ നിന്ന് വേട്ടയ്യൻ 200 കോടിയില്‍ അധികം കളക്ഷൻ നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രം നേടിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് വേട്ടയ്യൻ 16.85 കോടി രൂപയാണ് നേടിയത്.

Also Read: ‘എന്ന് സ്വന്തം പുണ്യാളൻ’ കുടുംബ പ്രേക്ഷകാരിൽ നിറഞ്ഞാടുന്നു

യുഎ സര്‍ട്ടിഫിക്കറ്റും വേട്ടയ്യന് ലഭിച്ചിരുന്നു. ടി ജെ ജ്ഞാനവേല്‍ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്‍ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ്, ഷബീർ കല്ലറക്കൽ എന്നീ താരങ്ങളും മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Share Email
Top