വോട്ട് രേഖപ്പെടുത്തി രജനികാന്തും അജിത്തും

വോട്ട് രേഖപ്പെടുത്തി രജനികാന്തും അജിത്തും

മിഴ് താരങ്ങളായ രജനികാന്തും അജിത്തും ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ ബൂത്തിലാണ് രജനികാന്തും
തിരുവാണ്‍മിയൂര്‍ ബൂത്തില്‍ അജിത്തും വോട്ട് രേഖപ്പെടുത്താനെത്തി.

ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യക്കൊപ്പം എത്തിയാണ് സ്റ്റാലിന്‍ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്താനായതില്‍ അഭിമാനമുണ്ടെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. എല്ലാവരും വോട്ട് രേഖപ്പെടുത്താനെത്തണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.

കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അണ്ണാമലൈ വോട്ട് കാരൂരിലെ ഊത്തുപട്ടിയില്‍ വോട്ട് രേഖപ്പെടുത്തി. ഡിഎംകെയുടെ ഗണപതി പി രാജ്കുമാറും എഐഎഡിഎംകെയുടെ എസ് രാമചന്ദ്രനുമാണ് അണ്ണാമലൈയുടെ പ്രധാന എതിരാളികള്‍. 1,958,577 വോട്ടര്‍മാരാണ് കോയമ്പത്തൂരില്‍ ആകെയുള്ളത്. ഇതില്‍ 34,792 ഗ്രാമീണ വോട്ടര്‍മാരും 1,617,785 നഗര വോട്ടര്‍മാരും 260,491 പട്ടികജാതി (എസ്സി) വോട്ടര്‍മാരും 5,876 പട്ടികവര്‍ഗ വോട്ടര്‍മാരുമണുള്ളത്.

Top