തെരഞ്ഞെടുപ്പിൽ തോറ്റുപോയെങ്കിലും തിരുവനന്തപുരം വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തെരഞ്ഞെടുപ്പിൽ തോറ്റുപോയെങ്കിലും തിരുവനന്തപുരം വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റുപോയെങ്കിലും തിരുവനന്തപുരം വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ സ്നേഹത്തിനും പരിഗണനക്കും തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം തിരുവനന്തപുരം കേന്ദ്രീകരിച്ച് താൻ ഇനിയും പ്രവര്‍ത്തിക്കുമെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്.

ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ദേശീയ പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയും രാജീവ് ചന്ദ്രശേഖറും ചടങ്ങിൽ ഏറ്റുവാങ്ങി. കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചടങ്ങിൽ രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്. മുൻ ഇന്ത്യൻ അംബാസിഡർ ടിപി ശ്രീനിവാസന്റെ ഡിപ്ലോമസി ലിബറേറ്റഡ് എന്ന പുതിയ പുസ്തകം ചടങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രകാശനം ചെയ്തു. 

Top