അഗാധമായ നന്ദി; പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

അഗാധമായ നന്ദി; പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം; തന്‍റെ 18 വർഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപനം.

‘എന്‍റെ 18 വർഷത്തെ പൊതുപ്രവര്‍ത്തനത്തിന് ഇന്ന് തിരശ്ശീല വീഴുന്നു. അതിൽ 3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി എന്ന നിലയിൽ എന്‍റെ 18 വർഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല.

പക്ഷേ അത് അങ്ങനെയാണ്. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും അഗാധമായ നന്ദി. കഴിഞ്ഞ സർക്കാരിലെ എന്‍റെ സഹപ്രവർത്തകർക്കും നന്ദി’, അദ്ദേഹം കുറിച്ചു. അതേസമയം ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയിൽ ഞാൻ തുടർന്നും പാര്‍ട്ടിയെ പിന്തുണയ്ക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top