സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ പ്രവചനമുണ്ടെങ്കിലും പകൽ സമയങ്ങളിൽ ചൂടിന് വലിയ കുറവുണ്ടാകില്ലെന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കടുക്കുന്നതിനിടയിലും വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ, പ്രത്യേകിച്ച് വ്യാഴാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

മഴ പ്രവചനമുണ്ടെങ്കിലും പകൽ സമയങ്ങളിൽ ചൂടിന് വലിയ കുറവുണ്ടാകില്ലെന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഉയർന്ന താപനില കാരണം സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. വടക്കൻ ജില്ലകളിൽ മഴ ലഭിക്കുമെങ്കിലും മറ്റ് ജില്ലകളിൽ ചൂട് തുടരാനാണ് സാധ്യത.

Share Email
Top