കേരളത്തിൽ മഴ കനക്കുന്നു; കണ്ണൂരിലും കാസർഗോഡും ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

ജൂലൈ 3 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

കേരളത്തിൽ മഴ കനക്കുന്നു; കണ്ണൂരിലും കാസർഗോഡും ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ മഴ കനക്കുന്നു; കണ്ണൂരിലും കാസർഗോഡും ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. ജൂലൈ 3 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ വടക്കൻ കേരളത്തിലെ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ ലഭിക്കാവുന്ന അതിശക്തമായ മഴയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കാവുന്ന ശക്തമായ മഴയാണിത്.

Share Email
Top