സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മഴ; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കൊടും ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തുമാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് ഉള്ളത്. 12 തീയതി വരെ കേരളത്തില്‍ മഴ സാധ്യതയെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇടുക്കിക്കും മലപ്പുറത്തിനും പുറമെ വയനാട്ടിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം ഇന്ന് മലയോരമേഖലകളിലും വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. പലയിടങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും തന്നെ മഴ പെയ്തു. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Top