സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ജില്ലയിൽ രാത്രി 10 മണിക്ക് ശേഷം പുറത്തുവിട്ട അറിയിപ്പിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ഇടവേളക്കുശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം രാത്രി ഇടുക്കി ജില്ലയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ രാത്രി 10 മണിക്ക് ശേഷം പുറത്തുവിട്ട അറിയിപ്പിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിവരം പ്രകാരം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

ALSO READ: വ്യക്തമായ അറിയിപ്പ് നൽകിയില്ലെങ്കിൽ വിവരാവകാശ രേഖകൾ സൗജന്യമായി നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി (ഓറഞ്ച് അലർട്ട് ; അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share Email
Top