റെയിൽവേ ഗേറ്റ് ലംഘനം! ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും; മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി

റെയിൽവേ നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ ആർ.ടി.ഒ മാർക്ക് നിർദേശം നൽകിക്കഴിഞ്ഞു

റെയിൽവേ ഗേറ്റ് ലംഘനം! ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും; മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി
റെയിൽവേ ഗേറ്റ് ലംഘനം! ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും; മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി

റെയിൽവേ ഗേറ്റുകൾ അടയ്ക്കുന്ന സമയത്തോ അടച്ചു കഴിഞ്ഞോ നിയമം ലംഘിച്ച് വാഹനങ്ങൾ ഓടിച്ചു കയറ്റുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം നിയമലംഘനങ്ങൾ വലിയ അപകടങ്ങൾക്കും ട്രെയിൻ സർവീസുകൾ തടസ്സപ്പെടുന്നതിനും കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

റെയിൽവേ നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ ആർ.ടി.ഒ മാർക്ക് നിർദേശം നൽകിക്കഴിഞ്ഞു. നിലവിൽ ഇത്തരക്കാർക്കെതിരെ റെയിൽവേയുടെ പരാതിയിൽ പോലീസ് കേസെടുക്കുന്നുണ്ടെങ്കിലും, ഇനി മുതൽ ലൈസൻസ് കൂടി നഷ്ടമാകുന്ന രീതിയിലുള്ള നടപടികളിലൂടെ ഗേറ്റ് നിയമലംഘനങ്ങൾ പൂർണ്ണമായും തടയാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Share Email
Top