അവധിക്ക് നാട്ടിലേക്ക് മടങ്ങിയ സൈനികനെ ട്രെയിനിൽ വച്ച് കുത്തിക്കൊന്നു; പ്രതി പിടിയിൽ

ജമ്മു താവിയിൽ നിന്ന് സബർമതിയിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാത്രി 11 മണിയോടെ രാജസ്ഥാനിലെ ബിക്കാനീറിന് സമീപം ലുങ്കരൻസർ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് കൊലപാതകം നടന്നത്

അവധിക്ക് നാട്ടിലേക്ക് മടങ്ങിയ സൈനികനെ ട്രെയിനിൽ വച്ച് കുത്തിക്കൊന്നു; പ്രതി പിടിയിൽ
അവധിക്ക് നാട്ടിലേക്ക് മടങ്ങിയ സൈനികനെ ട്രെയിനിൽ വച്ച് കുത്തിക്കൊന്നു; പ്രതി പിടിയിൽ

രാജസ്ഥാൻ: അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ സൈനികനെ ട്രെയിനിൽ വച്ച് റെയിൽവേ അറ്റൻഡർമാർ കുത്തി കൊലപ്പെടുത്തി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു ഗുജറാത്ത് സ്വദേശി 27-കാരനായ ജിഗർ കുമാർ ചൗധരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജുബർ മേമൻ എന്ന അറ്റൻഡറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമ്മു താവിയിൽ നിന്ന് സബർമതിയിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാത്രി 11 മണിയോടെ രാജസ്ഥാനിലെ ബിക്കാനീറിന് സമീപം ലുങ്കരൻസർ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് കൊലപാതകം നടന്നത്.

Share Email
Top