കോഴിക്കോട്: എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കി ഷാഫി പറമ്പിൽ എം.പി. വിഷയത്തിൽ കെ.പി.സി.സി. നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, പരാതിയിൽ അന്വേഷണം നടത്തേണ്ടത് കോൺഗ്രസ് അല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് ലഭിച്ച പരാതി ഉടൻ തന്നെ പോലീസിന് കൈമാറിയതായി ഷാഫി പറമ്പിൽ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് ലഭിച്ച പരാതിയിൽ പാർട്ടി നിയമപരമായ ഉത്തരവാദിത്തം നിർവഹിച്ചെന്നും, തുടർ നടപടികൾ നിയമപരമായി നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





