നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംഎം ഹസ്സന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം കല്‍പ്പറ്റയിലെത്തി. വന്‍ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട്ടിലൊരുക്കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.

രാഹുലിന്റെ വരവോടെ കോണ്‍ഗ്രസ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കൂടി കടക്കുകയാണ്. വയനാട്ടുകാരുടെ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങും വന്യജീവി ആക്രമണവും രാഹുല്‍ ഗാന്ധി റോഡ് ഷോ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വലിയ വിമര്‍ശനങ്ങളിലേക്ക് രാഹുല്‍ ഇന്ന് കടന്നില്ല.

Top